നിലമ്പൂര്‍: നിസാര കാര്യങ്ങള്‍ക്ക് സാധാരണക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കരുതെന്നും സൗഹാര്‍ദപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും ആര്യാടന് ഷൗക്കത്ത് എംഎല്‍എ. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന് ഒ.ജെ. സെബാസ്റ്റ്യന്‍ അനുസ്മരണവും അര്‍ധ വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ. രമേശന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്് കെ.എ. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി.
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. ദിന്‍ഷ്, സംസ്ഥാന ട്രഷറര്‍ എം. ശ്രീനിവാസന്, സംസ്ഥാന വൈസ് പ്രസിഡന്റുുമാരായ കെ. മുഹമ്മദ് ഹാഷിം, എസ്. സജ്ജയന്, പി.എം. ശ്രീജിത്ത്, അമീന് അഹ്സന്,പി. പ്രമോദ് കുമാര്‍,കെ. മുഹമ്മദാലി, പി. മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.